കുവൈറ്റ് സിറ്റി; കുവൈത്തിൽ മയക്കുമരുന്ന് കൈവശം വച്ചതായി സംശയിക്കുന്ന 7 പേരെ അറസ്റ്റ് ചെയ്തു .ജഹ്‌റ, മൈദാൻ ഹവല്ലി, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയകളിൽ നിന്നാണ് ഇവർ പിടിയിലായത്. പൊതു സുരക്ഷാ വിഭാഗം രാജ്യത്തിന്റെ വിവിധ മേഖലകളിൽ ദൈനംദിന പട്രോളിംഗ് ഉൾപ്പെടെയുള്ള തീവ്രമായ സുരക്ഷാ കാമ്പയിൻ നടത്തിവരുന്നതിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പിടിയിലായ വ്യക്തികളെയും കണ്ടുകെട്ടിയ വസ്തുക്കളും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിൽ മയക്കുമരുന്ന് കൈവശം വച്ച 7 പേർ പിടിയിൽ
Jowan Madhumala
0