കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായതോടെ രോഗികളെ ആശുപത്രിയുടെ മുകളിലെ നിലയിലെത്തിക്കുന്നത് ചുമട്ടുത്തൊഴിലാളികൾ.
ഒരു മാസം മുൻപാണ് ആശുപത്രിയുടെ ലിഫ്‌റ്റ് പ്രവർത്തന രഹിതമാകുന്നത്. ഇതോടെ ഗർഭിണികൾ അടക്കമുള്ള രോഗികളെ സ്ട്രെച്ചറിൽ ഇരുത്തിയാണ് ചുമട്ടുത്തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുന്നത്.
ഏഴ് നിലകളുള്ള ആശുപത്രിയിൽ ഐസിയു, പ്രസവ വാർഡ് ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റാണ് പ്രവർത്തന രഹിതമായിരിക്കുന്നത്.
ആശുപത്രിയിലെത്തുന്ന രോഗികളെ കെട്ടിടത്തിന്റെ മുകളിലേക്കും താഴേക്കും എത്തിക്കുന്നതിന് ചുമട്ടുതൊഴിലാകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ.