മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ തുടങ്ങിയവരെ കോഴിക്കോട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവരോടൊപ്പം ഇടപാടുകാരായി ലോഡ്ജിൽ എത്തിയിരുന്ന മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി. കടത്തിക്കൊണ്ടുവന്ന ബംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി. ഇവരെ ബന്ധുക്കൾക്കൊപ്പം അയച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു പെൺവാണിഭസംഘം പിടിയിലായത്.