ജനശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ്



കൊച്ചി: ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്‌സ്പ്രസിനുള്ളിലേക്ക് കല്ലേറ്. കല്ലേറിൽ ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ട്രെയിനിനു നേരേയാണ് കല്ലേറുണ്ടായത്. എറിഞ്ഞത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ജനാലയിലൂടെ കല്ല് ട്രെയിനിന്റെ അകത്ത് വീഴുകയും ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു. ബോഗിക്കകത്തു നിന്ന് കല്ലും കിട്ടി. അതേസമയം, കല്ലേറിൽ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. യാത്രക്കാരാണ് ട്രെയിനിന് നേരേ കല്ലേറുണ്ടായെന്ന് പൊലീസില്‍ അറിയിച്ചത്. റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പൊലീസ് പരിശോധന നടത്തി.
Previous Post Next Post