കൊറോണയുടെ രണ്ടാം തരം​ഗത്തിൽ ‘മരിച്ചയാളെ’ രണ്ട് വർഷത്തിന് ശേഷം ജീവനോടെ കണ്ടതിന്റെ ഞെട്ടലിൽ വീട്ടുകാർ ! ,,പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു


കൊറോണയുടെ രണ്ടാം തരം​ഗത്തിൽ ‘മരിച്ചയാളെ’ രണ്ട് വർഷത്തിന് ശേഷം ജീവനോടെ കണ്ടതിന്റെ ഞെട്ടലിലാണ് കുടുംബം. മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്നുള്ള കമലേഷ് എന്ന 30കാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ഇപ്പോൾ കണ്ടെത്തിയത്.

2021ൽ കമലേഷ് കൊറോണ ബാധിച്ച് മരിച്ചതായി ആശുപത്രി അധികതൃതരാണ് അറിയിച്ചത്. കൊറോണ മരണമായതിനാൽ മാനദണ്ഡമനുസരിച്ച് മൃതദേഹം കുടുംബത്തിന് നൽകിയിരുന്നില്ല. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചതായി നഗരസഭാധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് ജീവനോടെ വീട്ടുകാരുടെ അടുക്കൽ അദ്ദേഹം മടങ്ങി എത്തിയത്.

മരിച്ചെന്ന് കരുതിയ കമലേഷിനെ ജീവനോടെ കണ്ടെത്തിയതോടെ പ്രദേശ വാസികളും വീട്ടുകാരും അമ്പരന്നിരിക്കുകയാണ്. കൂടാതെ രണ്ട് വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ കമലേഷ് സ്വന്തം മരണവാർത്ത കേട്ട് ഞെട്ടിയ അവസ്ഥയിലാണ്. കമലേഷിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ധാർ ജില്ലയിലെ പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post