പാമ്പാടിയിൽ അമിത വേഗതയിൽ മരണാനന്തരചടങ്ങ് കഴിഞ്ഞെത്തിയ ആംബുലൻസ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു ,ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞു



പാമ്പാടി : പാമ്പാടിയിൽ അമിത വേഗതയിൽ  മരണാനന്തരചടങ്ങ് കഴിഞ്ഞെത്തിയ ആംബുലൻസ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു ,ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ തലകീഴായി മറിഞ്ഞു ,അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല 
ഇന്ന് ഉച്ചക്ക് ശേഷം 2:  15 ന് ആയിരുന്നു അപകടം കോട്ടയം ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ ആംബുലൻസ് പാമ്പാടി കേരള ഗ്രാമീൺ ബാങ്കിന് മുമ്പിൽ വച്ച് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു ,മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത് ,അമിത വേഗത ആംബുലൻസിന് ഉണ്ടായിരുന്നെന്ന് ആംബുലൻസിൽ യാത്ര ചെയ്തവർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു വേഗത കുറക്കാൻ ആംബുലൻസിൽ ഉണ്ടായിരുന്നവർ പറഞ്ഞെങ്കിലും ഡ്രൈവർ വേഗത കുറച്ചില്ലെന്നും ഇവർ പറഞ്ഞു  അപകടത്തെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
Previous Post Next Post