മദ്യനയക്കേസ്: കെജരിവാളിനെ ഇന്ന് ചോദ്യം ചെയ്യും; വന്‍ പ്രതിഷേധത്തിന് എഎപി; സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ


 
 ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് കെജരിവാളിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 കെജരിവാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് എഎപി ആരോപിക്കുന്നത്.

ചോദ്യം ചെയ്യലിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും എഎപി തീരുമാനിച്ചിട്ടുണ്ട്. വലിയ പ്രതിഷേധം ഒരുക്കി കെജരിവാളിന് ഐക്യദാര്‍ഡ്യം അറിയിക്കാനാണ് പാര്‍ട്ടി തീരുമാനം.

 സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസിന് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 എഎപി എംപിമാര്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെല്ലാം ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലേക്കു വരുന്ന കെജരിവാളിനെ അനുഗമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതിനിടെ ഡല്‍ഹിയില്‍ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് സമ്മേളനം വിളിച്ചിട്ടുള്ളതെന്ന് എഎപി പറഞ്ഞു. സമ്മേളനം നിയമവിരുദ്ധമാണെന്ന് ബിജെപി പ്രതികരിച്ചു.
Previous Post Next Post