സിൽവർലൈൻ അടഞ്ഞ അധ്യായമല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: സിൽവർലൈൻ അടഞ്ഞ അധ്യായമല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നു. വൈകാതെ മുഖ്യമന്ത്രിയുമായും ചർച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ​ലൈനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോഴാണ് റെയിൽവേ മന്ത്രിയുടെ പ്രതികരണം.

വന്ദേഭാരത് വന്നതോടെ സിൽവർലൈൻ അടഞ്ഞ അധ്യായമായി മാറിയില്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ആരാണ് നിങ്ങളോട് ഇതു പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. വ​ന്ദേഭാരതും സിൽവർലൈനും വ്യത്യസ്തമാണ്. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
നേരത്തെ വന്ദേഭാരത് വരുന്നതോടെ സിൽവർലൈനിന്റെ പ്രസക്തി നഷ്ടമായെന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കൾ പറഞ്ഞിരുന്നു. വന്ദേഭാരത് വരുന്നതോടെ സിൽവർലൈൻ പദ്ധതിയുടെ സാധ്യത ഇല്ലാതായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു
Previous Post Next Post