നരേന്ദ്ര മോദിയ്ക്ക് ബദല്‍ കോണ്‍ഗ്രസിന്റെ ‘യുവ’ കൊച്ചിയില്‍ രാഹുല്‍ പങ്കെടുക്കും

 


 തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യുവജന ദ്രോഹ, കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ മേയ് മാസത്തില്‍ കൊച്ചിയില്‍ കൂറ്റന്‍ യുവജന സമ്മേളനം നടത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനം. 

രാഹുല്‍ ഗാന്ധി ഇതില്‍ പങ്കെടുക്കും. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും സമ്മേളനത്തില്‍ തുറന്നുകാട്ടും.

പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ച് ബിജെപി സംഘടിപ്പിക്കുന്ന യുവം എന്ന പരിപാടിക്ക് ബദലായാണ് ഇത്തരമൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും ഒരുമയോടെ നടപ്പാക്കുന്ന അജണ്ട ജനമധ്യത്തില്‍ തുറന്നുകാട്ടുകയുമാണ് പരിപാടിയുടെ ലക്ഷ്യം.



Previous Post Next Post