മണർകാട്. കിണറു തേക്കുന്നതിനായി ഇറങ്ങിയ തൊഴിലാളി കിണറ്റിനുള്ളിൽ കുഴഞ്ഞു വീണു. ഇന്നലെ ഉച്ചക്ക് മണർകാട് വല്ല്യഉഴം ഭാഗത്തെ കിണറ്റിലാണ് സംഭവം. മണർകാട് കോഴിവളർത്തൽ കേന്ദ്രത്തിലെ തൊഴിലാളി പള്ളിക്കത്തോട് അമ്പാട്ടുകുന്നേൽ സനു വിജയൻ ( 31 ) ആണ് അപകടത്തിൽപെട്ടത്.
ഈ കിണറ്റിൽ നിന്നാണ് കോഴി വളർത്തൽ കേന്ദ്രത്തിൽ വെള്ളമെത്തിക്കുന്നത്. സനുവിന്റെ കൂടെ ഇറങ്ങിയ മറ്റൊരു തൊഴിലാളി കരയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. ഇവർ മണർകാട് പോലീസിലും ,പാമ്പാടി കോട്ടയം ഫയർ സ്റ്റേഷനുകളിലും അറിയിച്ചു. ആദ്യം പാമ്പാടി ഫയർ സ്റ്റേഷൻ ഓഫീസർ സുവി കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് എത്തിയത്. പുറകെ കോട്ടയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തി. കിണറ്റിനുള്ളിൽ വല ഇറക്കി ഇറക്കി സനുവിനെ രക്ഷിച്ച് കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചു.
കൂടുതൽ വെള്ളമില്ലാതിരുന്നതിനാലും ഫയർഫോഴ്സ് അടക്കമുള്ള ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടൽ മൂലവും ദുരന്തം ഒഴിവായി.