✍🏻 ജോവാൻ മധുമല
പാമ്പാടി : പങ്ങsയിൽ റോഡ് പണിയിൽ വൻ അഴിമതി റോഡ് പണിയുടെ വേസ്റ്റ് ആയ മക്ക് ഇറക്കി അതിനു മുകളിൽ മെറ്റൽ ഇറക്കി റോഡ് പണി നടത്താൻ ശ്രമം ,നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി ഇന്നലെ രാത്രിയുടെ മറവിലാണ് റോഡ് പണി നടത്തിപ്പുകാരൻ 3 ലോറികളിലായി മറ്റ് ഏതോ സ്ഥലത്ത് റോഡ് കുത്തിപ്പൊളിച്ച വേസ്റ്റ് ഇറക്കി അതിന് മുകളിൽ മെറ്റൽ നിരത്തി കൂനയാക്കി വച്ചത് ,,റോഡ് പണിക്ക് മേൽനോട്ടം വഹിക്കുന്ന എഞ്ചിനീയറിംഗ് വിഭാഗം എത്തുമ്പോൾ ഇത്തരത്തിൽ ഉള്ള ഉഡായിപ്പ് മെറ്റൽകൂനയുടെ അളവ് കണക്കാക്കുമ്പോൾ റോഡ് കോൺട്രാക്ടർക്ക് ലക്ഷങ്ങളുടെ ലാഭം ലഭിക്കുമെന്ന് നാട്ടുകാർ ആക്ഷേപിച്ചു.
അതുമാത്രവുമല്ല ഇത്തരം രീതിയിൽ വേസ്റ്റ് ഇറക്കി അതിന് മുകളിൽ ടാറിംഗ് നടത്തിയാൽ റോഡ് അധികകാലം നിലനിൽക്കില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി പ്രസ്തുത കോൺട്രാക്ടർ ഇത്തരത്തിൽ മറ്റ് സ്ഥലങ്ങളിലും ഉഡായിപ്പ് കാട്ടിയിട്ടുണ്ടാവുമെന്നും നാട്ടുകാർ ആരോപിച്ചു
കൂരോപ്പട പഞ്ചായത്ത് 15 ,16 വാർഡുകളുടെ ഇടയിൽ കണ്ണാക്കൽ പടി കൊച്ചാലുങ്കൽ റോഡ് പണിക്കാണ് ഇത്തരത്തിൽ ടാറിംഗ് നടത്താൻ ശ്രമം ഉണ്ടായത് ,മഠം സ്കൂൾ ഭാഗത്തു കൂടി കടന്ന് പോകുന്ന റോഡാണ് ഇത് SH ചർച്ചിന് സമീപമാണ് ഈ മെറ്റൽ കൂന ഉള്ളത്
15 ആം വാർഡ് മെമ്പർ മോഹനൻ ഉൾപ്പെടെ ഉള്ളവർ ശക്തമായി ഇതിനെതിരെ രംഗത്തുണ്ട്