ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി;കോഴിക്കോട്ട് 2–ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം



 *കോഴിക്കോട് : പന്തീരാങ്കാവിൽ ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് മരിച്ചത്.

 ഉച്ചഭക്ഷണം കഴിച്ച് അൽപ സമയത്തിനുശേഷം അക്ഷിത് ഛർദ്ദിച്ചു.


 തുടർന്ന് ശ്വാസതടസം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാച്ചിലാട്ട് യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
Previous Post Next Post