തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.
സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാം നിലയില്‍ പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം ഉണ്ടായത് .
ഒരു വര്‍ഷം മുന്‍പ് സമാനമായ നിലയില്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.