പാമ്പാടിയിലെ വ്യാപാരി കുടുംബ സംഗമം 21 ഞായറാഴ്ച 3.30 ന് പാമ്പാടി കമ്യൂണിറ്റി ഹാളിൽ


പാമ്പാടി :  വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷികപൊതുയോഗവും, കുടുംബ സംഗമവും മെയ് 21 ഞയറാഴ്ച 3.30 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തുന്നു.
രക്ഷാധികാരി ചെറിയാൻ ഫിലിപ്പ് പതാക ഉയർത്തുന്നതും
പ്രസിഡന്റ് ഷാജി പി.മാത്യു അദ്ധ്യക്ഷതവഹിക്കുന്നതും ,ജില്ലാ പ്രസിഡന്റ് ശ്രീ MK തോമസുകുട്ടി ഉദ്ഘാടനം ചെയ്യുന്നതും , വിദ്യാഭ്യാസ അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി നിർവ്വഹിക്കും, അന്തരിച്ച മുൻ ജനറൽ സെക്രട്ടറി NA ജോസഫിന്റെ ഫോട്ടോ അനാച്ഛാദനം SHO സുവർണ്ണ കുമാർ നിർവ്വഹികുന്നതും , പാമ്പാടിയിൽ നിന്നുള്ള  സുജിത് നായർ ,ബൈജു N നായർ , അനീഷ് ആനിക്കാട് എന്നീ പ്രഗത്ഭരായ മാധ്യമ പ്രവർത്തകരെ ആദരിക്കുന്നതും, കുട്ടികളുടെ കലാപരിപാടികൾ, കോമഡി ഷോ, ഗാനമേള എന്നിവയും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീ കുര്യൻ സഖറിയ, ട്രഷറർ ശ്രീ ശ്രീകാന്ത് കെ പിള്ള എന്നിവർ അറിയിച്ചു.

Previous Post Next Post