താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി; ഇന്ന് ഔദ്യോഗിക ദുഃഖാചരണം


 മലപ്പുറം : താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ എ ണ്ണം 22 ആയി. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

അപകടത്തിൽ നിന്നും രക്ഷപെട്ട 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.


ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർ ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുട രുകയാണ്. 21 അംഗ എൻഡിആർഎഫ് സംഘമാണ് തൃശൂർ ബേസ് ക്യാമ്പിൽ നിന്നും ഇവിടെ എത്തിയിരിക്കുന്നത്.



പോസ്റ്റുമോർട്ടം നടപടികൾ രാവിലെ തന്നെ ആരംഭിച്ചു. ഇതിനകം മൂന്ന് പേരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടുണ്ട്. 



 രൂപം മാറ്റിയ മത്സ്യബന്ധന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.ബോട്ടുടമ താനൂർ സ്വദേശി നാസിനെതിരെ പോലീസ് കേസെടുത്തു. നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ ഒളിവിലാണ്.

Previous Post Next Post