ന്യൂഡല്‍ഹി : കിലോയ്ക്ക് 50 രൂപയില്‍ താഴെ വിലയുള്ള ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രം വിലക്കി.
അതേസമയം ആപ്പിള്‍ വില കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഇറക്കുമതി സൗജന്യമാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു.
കുറഞ്ഞ ഇറക്കുമതി വില നിബന്ധന ഭൂട്ടാന് ബാധകമല്ലെന്നും ഡിജിഎഫ്ടിയുടെ വിജ്ഞാപനത്തില്‍ പറയുന്നു. 2023ല്‍ ഇതുവരെ 29 കോടി ഡോളര്‍ മൂല്യമുള്ള ആപ്പിളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
2022ല്‍ ഇത് 38 കോടി ഡോളര്‍ മാത്രമായിരുന്നു.യുഎസ്, ഇറാന്‍, ബ്രസീല്‍, യുഎഇ, അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ചിലി, ഇറ്റലി, തുര്‍ക്കി, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പോളണ്ട് എന്നിവയാണ് ഇന്ത്യയിലേക്ക് ആപ്പിള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍.