കണ്ണൂർ: കീഴ്പള്ളിയിൽ വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കീഴ്പള്ളി പാലരിഞ്ഞാല്‍ സ്വദേശി എം.കെ ശശി (51) ആണ് ഷോക്കേറ്റ് മരിച്ചത്. ആറളം പഞ്ചായത്ത് മുൻ അംഗവും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും അദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു മരിച്ച എം.കെ ശശി. അതേസമയം, അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും അധികൃതർ അറിയിച്ചു.
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത് അംഗം മരിച്ചു
Jowan Madhumala
0
Tags
Top Stories