അണക്കര.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. അണക്കര പുത്തൻപുരക്കൽ വർഗീസ് ജോസഫ് (84)ആണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് 3:00 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ ചക്കുപള്ളം സ്വദേശി മുരുകൻ അണക്കരയിലെ സ്വകാര്യ ഡിസ്പെൻസറിയിലെ നഴ്സായ ഷീബ മാത്യു, മരണപ്പെട്ട വർഗീസ് ജോസഫ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കവും വളവും ഉള്ള ഭാഗത്ത് വെച്ചാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ നാട്ടുകാർ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു എങ്കിലും യാത്രാമധ്യേ വർഗീസ് ജോസഫ് മരണപ്പെട്ടു. വണ്ടൻമേട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മരണപ്പെട്ട വർഗീസ് ജോസഫിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് അണക്കര സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും..ഓട്ടോ ഡ്രൈവർ മുരുകനും, യാത്രകാരിയായ നഴ്സ് ഷീബ എന്നിവർക്കും പരുക്ക് പറ്റിയിട്ടുണ്ട്