ന്യൂഡൽഹി : വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വൻ വിജയത്തിന് ശേഷം രാജ്യത്ത് “വന്ദേഭാരത് സ്ലീപ്പർ’ ട്രെയിനുകൾ പുറത്തിറക്കാനൊരുങ്ങി റെയിൽവേ. ഇതിനാവശ്യമായ സ്ലീപ്പർ കോച്ചുകളുടെ നിർമാണം ഈ വർഷം പൂർത്തീകരിക്കണമെന്ന് ചെന്നെ പെരുമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ഐ.സി.എഫ്) റെയിൽവേ ബോർഡ് നിർദേശം നൽകി.
നേരത്തെ സ്ലീപ്പർ കോച്ചുകളുടെ നിർമാണത്തിന് പെരുമ്പൂർ ഐ.സി.എഫ് തയ്യാറാണെന്ന് കോച്ച് ഫാക്ടറി അധികൃതർ റെയിൽവേ ബോർഡിനെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഈ സാമ്പത്തിക വർഷം തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് നിർമാണം പൂർത്തിയാക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്രെയിനിന്റെ ട്രയൽ റൺ ഉൾപ്പെടെയുള്ള നടപടികൾ ഈ വർഷംതന്നെ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.