കോതമംഗലം▪️ തലക്കോട് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ബസ് ചരിഞ്ഞു. വെള്ളക്കയത്തുനിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം െവച്ചാണ് ബുധനാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന വസ്തു നിരങ്ങി നീങ്ങി േബ്രക്ക് പെഡലിനടിയില്‍ കുടുങ്ങിയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടവരുത്തിയത്. റോഡിന് വശത്തെ ചരുവിലേക്ക് നീങ്ങിയ ബസ് മുന്‍ഭാഗം മണ്ണില്‍ കുത്തി ചരിഞ്ഞ് മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. മറിയാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായി. ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.ആര്‍ക്കും കാര്യമായ പരിക്കില്ല.
സീറ്റിനടിയില്‍ സൂക്ഷിച്ച വസ്തു ബ്രേക്ക് പെഡലിനടിയില്‍ കുടുങ്ങി നിയന്ത്രണം വിട്ട ബസ് മറിഞ്ഞു
Jowan Madhumala
0
Tags
Top Stories