ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്തു.
ഇന്ന് അർധ രാത്രിയോടെ കൂടുതൽ ശക്തിപ്പെട്ടു തീവചുഴലിക്കാറ്റായി മാറും.
ശനിയാഴ്ച മുതൽ ചുഴലിക്കാറ്റ് ദുർബലമാകും.
ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും മേയ് 13 മുതൽ ചെറുതായി ദുർബലമാവുകയും 14 ന് ഉച്ചയോടെ കോക്‌സ് ബസാറിനും (ബംഗ്ലാദേശ്), ക്യാവ്പ്യു (മ്യാൻമർ) നും ഇടയിൽ തെക്കുകിഴക്കൻ ബംഗ്ലാദേശ്, വടക്കൻ മ്യാൻമർ തീരങ്ങൾ കടക്കാനും സാധ്യതയുണ്ട്.
മണിക്കൂറിൽ 110-120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ പലയിടത്തും രാവിലെ ഭാഗിക മേഘാവൃതമോ ചിലയിടത്ത് ഒറ്റപ്പെട്ട ചാറ്റൽ മഴയോ ലഭിക്കും. ഇന്ന് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വൈകിട്ടും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യത.