എരുമേലി : കണമലയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കണമല അട്ടിവളവിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
വീടിന്റെ സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന പുറത്തേൽ, ചാക്കോച്ചൻ (65) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ.
പ്ലാവനാക്കുഴിയിൽ തോമാച്ച(60)നാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നിലയും ഗുരുതരമാണ്.
കണമല മേഖലയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ജനങ്ങൾ വഴിതടഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. ശബരിമല തീർഥാടകർ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണ്. വനപാലകരുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.