കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമുഹ്യമാധ്യമത്തിലൂടെ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസെടുത്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു. തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റുചെയ്തത്
പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൌണ്ടിലേക്ക്… മോർഫ് ചെയ് നഗ്ന ചിത്രങ്ങൾ
Jowan Madhumala
0