കോട്ടയം : മണർകാട് മാലത്തെ യുവതിയുടെ കൊലപാതകത്തിന് പിന്നാലെ ഭർത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.
ഇയാളെ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
തുടർന്നാണ് മണർകാട് നിന്നുള്ള അന്വേഷണസംഘം ഉൾപ്പെടെ സ്ഥലത്തെത്തിയത്.
ഗുരുതരാവസ്ഥയിലായ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
തുടർന്ന് ഇയാളെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ് ഷിനോയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇയാൾക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.