കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു. എട്ടുനില കെട്ടിടത്തിലെ fire force അഞ്ചാം നിലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സംഘം ഉടനെ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ച് തീ അണച്ചു. തീപിടുത്തത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പാർട്ട്മെന്റിലെ നിരവധി വസ്തുക്കൾ കത്തി നശിച്ചതായാണ് വിവരം.
കുവൈത്തിൽ എട്ടുനില കെട്ടിടത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്
Jowan Madhumala
0
Tags
Top storie