അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; നിരവധി പേർക്ക് പരിക്ക്



 ചണ്ഡിഗഡ് : അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. 

ഇന്നലെ അർധരാത്രിയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ ഒരു ഹോട്ടലിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. തീവ്രവാദ ആക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങൾക്കോ മറ്റോ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

 സംഭവസമയത്ത് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ആറ് പെൺകുട്ടികളുടെ മേൽ ചില്ലുകൾ തകർന്നുവീണ് പരിക്കേറ്റതായി നാട്ടുകാർ പറയുന്നു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.


Previous Post Next Post