ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു ,, തൂമ്പാകെക്ക കൊണ്ടാണ് ഭാര്യ ഭര്‍ത്താവിനെ അടിച്ചത്


കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (59) വാണ് മരിച്ചത്.
മണ്‍വെട്ടികൈ കൊണ്ടാണ് ഭാര്യ പ്രിയങ്ക ഭര്‍ത്താവിനെ അടിച്ചത്. പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. ഹോം നഴ്‌സായിരുന്ന പ്രിയങ്ക വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

ഒന്നര വര്‍ഷത്തിനിടെ ഇവര്‍ക്ക് പല വാടക വീടുകള്‍ മാറി താമസിക്കേണ്ടി വന്നിരുന്നു. ഈ വീടുകളില്‍ മദ്യപിച്ചെത്തി സജു പ്രശ്‌നമുണ്ടാക്കുമായിരുന്നു. വ്യാഴാഴ്ചയും സജു മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പ്രിയങ്ക മണ്‍വെട്ടി കൊണ്ട് അടിക്കുകയായിരുന്നു. അടിയില്‍ സജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബോധം കെട്ട് വീണ സജുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post