മലപ്പുറത്ത് നായയെ ബൈക്കിന് പിന്നില്‍ കെട്ടിവലിച്ച് ക്രൂരത; വീഡിയോ വൈറല്‍; അന്വേഷണം തുടങ്ങി


 
 മലപ്പുറം : ചുങ്കത്തറ പുലിമുണ്ടയില്‍ നായയെ ബൈക്കിന് പുറകില്‍ കെട്ടി വലിച്ച് ഇഴച്ച് ക്രൂരത. യുവാവ് പകര്‍ത്തിയ വീഡിയോ പുറത്തുവന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ചത്ത് റേഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കെട്ടിവലിച്ചതെന്നാണ് ആദ്യം യുവാവ് പറഞ്ഞത്. വീഡിയോ പകര്‍ത്തിയ ആള്‍ ചോദ്യം ചെയ്തതോടെ പട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന യുവാവാണ് ഈ ക്രൂരത കണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ചത് കണ്ടപ്പോള്‍ യുവാവ് ബൈക്കിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

തൊടാതിരിക്കാന്‍ വേണ്ടിയാണ് കെട്ടിവലിച്ചതെന്ന് യുവാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ദൃശ്യങ്ങള്‍ യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ പകര്‍ത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Previous Post Next Post