തൃശ്ശൂർ: ചേലക്കര കൊണ്ടാഴിയിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ എത്തിച്ച ശേഷം രണ്ടാം ഘട്ടം ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടാകുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല.
തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വലിയൊരു ദുരന്തമാണ്