പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുൻപിലാണ് ഡിവൈഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന് വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോ.സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഷാനിഫ് ഡിവൈഎഫ്ഐ നേതാക്കൾക്ക് എതിരെയും സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെയും പ്രതിഷേധിച്ചതാണ് സംഘട്ടത്തിനിടയാക്കിയത്. നേതാക്കളോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് കരിമ്പയിൽ നിന്ന് എത്തിയ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫിസിനു പുറത്ത് ഷാനിഫിനെ ചോദ്യം ചെയ്യുകയായിരുന്നു.ഇതു കണ്ട് ഷാനിഫിനൊപ്പമുള്ള ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്ത് എത്തിയതോടെ ചേരിതിരിഞ്ഞ് സംഘട്ടനം നടന്നു. സംഘട്ടനത്തിൽ കെ.സി. റിയാസുദ്ദീനും ഷാനിഫിനും ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. ഷാനിഫിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സിപിഎം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണനാണ് ഫാക്ഷൻ യോഗം വിളിച്ചിരുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി.,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
Jowan Madhumala
0