ന്യൂഡൽഹി :: രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടിക പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
വാക്കിങ് സ്റ്റിക്ക്, ബലൂണ്‍, വള, വയലിന്‍ തുടങ്ങി 193 ചിഹ്നങ്ങളുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്.
ഇത് സ്വതന്ത്രർക്കും അംഗീകാരമില്ലാത്ത പാർട്ടികളുടെ സ്ഥാനാർഥികൾക്കും ഉപയോഗിക്കാം.
ബേബി വാക്കര്‍, എയര്‍ കണ്ടീഷണര്‍, വിസില്‍, ജനല്‍, കമ്പിളി, സൂചി, തണ്ണിമത്തന്‍, വാക്വം ക്ലീനര്‍, വാൽനട്ട്, തുടങ്ങി നിരവധി ചിഹ്നങ്ങളാണ് പട്ടികയിലുള്ളത്.
അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികൾ അവരുടെ രജിസ്റ്റർ ചെയ്ത പാർട്ടി ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, സ്വതന്ത്രരും അംഗീകൃതമല്ലാത്ത പാർട്ടികളുടെ സ്ഥാനാർഥികളും കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷൻ പാനൽ നൽകുന്ന പട്ടികയിൽ നിന്നാണ് ചിഹ്നങ്ങൾ തിരഞ്ഞെടുക്കാറുള്ളത്.