പൊൻകുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


പൊൻകുന്നം : മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ മാത്യു മകൻ ജോബിൻ മാത്യു (36) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി സമീപവാസിയായ മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയെ ഉപദ്രവിച്ചത് മധ്യവയസ്കൻ ചോദ്യം ചെയ്തിരുന്നു.
ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ കമ്പും, കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ റെജിലാൽ കെ.ആർ, സുഭാഷ്, സി.പി.ഓ ജോബി സെബാസ്റ്റ്യൻ, പ്രിയ എൻ.ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

Previous Post Next Post