വയനാട്ടില്‍ ടിപ്പറും കാറും കൂട്ടിയിടിച്ചു; രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്



 കല്‍പ്പറ്റ : വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. മാനന്തവാടി - കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്. 

ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 

കോഴിക്കോട് മുക്കം ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍ ലോറി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
Previous Post Next Post