കൊച്ചി : പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്ന് പൂജ നടത്തിയ കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി.
എസ്.പിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ദേവസ്വം ബഞ്ച് പൊലീസിന് നിര്‍ദേശം നല്‍കി.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായല്ലാതെ ആരും പൊന്നമ്പലമേട്ടില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു.
കേസില്‍ ഇതുവരെ മൂന്ന് പ്രതികള്‍ അറസ്റ്റിലായെന്ന് പൊലീസ് കോടതിയെ അറിയിച്ചു.