✍🏻 ജോവാൻ മധുമല
പാമ്പാടി : കോത്തല പന്ത്രണ്ടാം മൈലിൽ ഓട്ടോ കുഴിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോട് കൂടിയായിരുന്നു അപകടം പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോയ ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്
ഈ ഭാഗത്ത് സ്ഥിരം അപകടം ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു
ആറ് മാസം മുമ്പ് ഗർഭിണിയായ സ്ത്രീയുമായി കിഴക്ക് ഭാഗത്തു നിന്നും വന്ന ഒരു ജീപ്പ് ഇതേ കലുങ്കിന് സമീപത്തെ തോട്ടിൽ മറിഞ്ഞ് ജീപ്പിൽ സഞ്ചരിച്ചിരുന്നവർക്ക് ഗുരുതര പരുക്ക് ഏറ്റിരുന്നു കഴിഞ്ഞ 6 മാസത്തിന് ഇടയിൽ അഞ്ച് വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്
എത്രയും വേഗം ഹൈവേ അധികാരികൾ കലുങ്ക് സംരക്ഷണഭിത്തിയും ബാരിക്കേഡറും നിർമ്മിക്കാത്ത പക്ഷം അപകടം തുടർക്കഥയാവും
കോത്തല സ്വദേശി രഞ്ജിത്തിൻ്റെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്ത്
ഓട്ടോയിൽ ഉണ്ടായിരുന്ന മുൻ പഞ്ചായത്ത് മെമ്പർ അടക്കം രണ്ട് പേർക്ക് സാരമായ പരുക്ക് ഉണ്ട് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ഓട്ടോ ഡ്രൈവർ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു