'സൗദിയിലെ റിയാദിൽ മലയാളി ബാലൻ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. കണ്ണൂർ ഇരിക്കൂർ പട്ടീൽ സ്വദേശി കിണാക്കൂൽ തറോൽ സകരിയ്യയുടെ മകൻ മുഹമ്മദ് സയാനാണ് മരിച്ചത്. 8 വയസായിരുന്നു. താമസിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കിൽ അബദ്ധത്തിൽ കുട്ടി വീണാണ് മരണം സംഭവിച്ചതെന്നാണ് വിവരം. സംഭവം അറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് യൂണീറ്റ് ണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സന്ദർശക വിസയിൽ ആഴ്ചകൾക്ക് മുൻപാണ് സകരിയ്യയുടെ കുടുംബം റിയാദിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സയാന്റെ മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സൗദിയിലെ റിയാദിൽ മലയാളി ബാലൻ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണ് മരിച്ചു.
ജോവാൻ മധുമല
0
Tags
Top Stories