സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യങ്ങളില്‍ ഒന്നാണ് ജവാന്‍. ഇപ്പോഴിതാ ജവാന്റെ ഉത്പാദനം ഇരട്ടിയാക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ബെവ്‌കോ. മേയ് രണ്ടാം വാരം മുതലാണ് ഉത്പാദനം ഇരട്ടിയാക്കുന്നത്. കൂടാതെ ഒരു ലിറ്ററിന് പുറമെ അര ലിറ്റര്‍ ജവാനും ലഭ്യമാക്കുമെന്ന് ബെവ്‌കോ അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ ജവാന്‍ ട്രിപ്പിള്‍ എക്‌സ് എന്ന മദ്യവും ഔട്ട്‌ലെറ്റിലെത്തും. ഇതിന് നിലവിലുള്ളവയേക്കാള്‍ വില കൂടുതലായിരിക്കുമെന്നാണ് വിവരം. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 640 രൂപയാണ് വില. തിരവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍ കോര്‍പ്പറേഷന്‍ ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റ് മദ്യ കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്നാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. ജവാന്റെ ഉത്പാദനം കൂട്ടുന്നതിനൊപ്പം മലബാര്‍ ഡിസ്റ്ററിയില്‍ നിന്ന് മലബാര്‍ ബ്രാന്‍ഡിയും പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോഴുള്ള പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിച്ചാണ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്.
ദിവസേന 8000 കെയ്‌സ് മദ്യമാണ് ജവാന്‍ ഉത്പാദിപ്പിക്കുന്നത്. ഇത് 15000 കെയ്‌സായി ഉയര്‍ത്തും. ലീഗല്‍ മെട്രോളജിയുടെ നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അതേസമയം, മദ്യപാനികള്‍ക്കിടെയില്‍ ഏറ്റവും ആരാധകരുള്ള മദ്യമാണ് ജവാന്‍. കഴിഞ്ഞ വര്‍ഷം ജവാന്‍ റമ്മിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറി. ഇവിടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തിവച്ചത്. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റെന്നാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്. ഫാക്ടറിയിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ എജന്‍സിക്കാണ് നല്‍കിയത്. ആറ് മാസത്തിനുള്ളില്‍ 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ ഈ കാലയളവിലാണ് ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തിയത്. നാല് തവണയായി രണ്ട് ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റില്‍ നിന്ന് വില്‍പ്പന നടത്തുകയായിരുന്നു