ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥാ പോസ്റ്റര്‍; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്, പരാതി നല്‍കി



മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കൊണ്ടുവച്ച രീതിയില്‍ കണ്ടെത്തി. എല്‍ഡിഎഫ് ജാഥ ക്യാപ്റ്റനായ ജോസ് കെ മാണിയുടെ മുഖമുള്ള പോസ്റ്ററാണ് കല്ലറയ്ക്ക് മുകളില്‍ കണ്ടത്. സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ലക്ഷക്കണക്കിന് ആളുകള്‍ ആദരവോടെ കാണുന്ന ഉമ്മന്‍ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ ആരോപണത്തിന് ഉപയോഗിച്ചത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പുതുപ്പള്ളിയില്‍ ജനവികാരം വ്രണപ്പെടുന്ന ഇത്തരം പ്രവൃത്തികള്‍ എല്‍ഡിഎഫ് ബോധപൂര്‍വം ചെയ്യുന്നതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് ജാഥയുടെ ഭാഗമായുള്ള പോസ്റ്ററുകളായതിനാല്‍, സഖ്യകക്ഷി നേതാവായ ജോസ് കെ മാണി ഇതിന് മറുപടി പറയണമെന്നും മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പള്ളി അധികൃതരുടെയും വിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തിയെന്നും കാണിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയും പരാതി നല്‍കിയിട്ടുണ്ട്


Previous Post Next Post