കാസർകോഡ് : ട്രെയിൻ യാത്രയ്ക്കിടെ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ചെന്നൈയിൽ നിന്ന് മംഗളൂരിലേക്ക് പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനിൽ ഇന്ന് പുലർച്ചെ ആയിരുന്നു പീഡനശ്രമം.
50 വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ഇയാള്‍. ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു. എന്നാല്‍ സീറ്റില്‍ ഇരിന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതി തലശേരിയില്‍ നിന്നാണ് ട്രെയിന്‍ കയറിയതെന്നാണ് ലഭിക്കുന്ന വിവരം.
യുവതി ഇയാളുടെ ചിത്രം മൊബൈലിൽ പകർത്തിയതോടെ പ്രതി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതി പകർത്തിയ പ്രതിയുടെ ഫോട്ടോ റെയിൽവേ പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ചുള്ള വിവരം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ 9497981124 എന്ന മൊബൈൽ നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.