പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു.. തോട്ടം ഉടമകള്‍ ഒളിവില്‍

കർണ്ണാടക പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു. ഒന്നിലധികം ബുള്ളറ്റുകള്‍ ആനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. കര്‍ണാടക കുടകിലെ മീനുകൊള്ളി വനത്തില്‍ ആണ് ആനയുടെ ജഡം കണ്ടെത്തിയത്‌. ആനയുടെ ജഡം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമകൾ ഒളിവിലാണ്. കുടക് റസല്‍പുര സ്വദേശി കെ. ജഗദീഷ്, ഡിംപിള്‍ എന്നിവരാണ് ഒളിവില്‍ പോയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആനയുടെ ഉള്ളില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയിലെത്തിയ കൊമ്പനാനയുടെ ജഡം കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഡിഎഫ്ഒ ശിവറാം ബാബു അറിയിച്ചു.
Previous Post Next Post