ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്ക് പെണ്‍കുട്ടികള്‍ക്കാണ്. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. ഗരിമ ലോഹിയ, ഉമാ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് രണ്ട്, മൂന്ന്, നാല് റാങ്കുകള്‍ നേടിയത്.
ഇഷിതാ കിഷോർ
ആര്യ വി എം ആണ് ഗഹാനാ നവ്യ ജെയിംസിന് പിന്നില്‍ രണ്ടാമതെത്തിയ മലയാളി. പരീക്ഷയില്‍ മുപ്പത്തിയാറാം റാങ്കാണ് ആര്യ വി എം നേടിയത്. അനൂപ് ദാസ്- 38, ഗൗതം രാജ് -63 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.
പാലാ സെന്റ് തോമസ് കോളേജ് അധ്യാപകൻ ജയിംസ് തോമസിന്റെ മകളാണ് ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസ്. പാലാ അൽഫോൻസാ കോളേജിൽ ആയിരുന്നു വിദ്യാഭ്യാസം.
സിവില്‍ സര്‍വീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ 345 പേരാണ് യോഗ്യത നേടിയത്.