എച്ച് 1 എൻ 1 ബാധിച്ച് ഭാഗ്യലക്ഷ്മി ആശുപത്രിയിൽ


സംസ്ഥാനത്ത് ഇപ്പോൾ പനി കാലമാണ്. നിരവധി ആളുകളാണ് ചികിത്സക്കായി ആശുപത്രികളിലെത്തുന്നത്. പനി ബാധിച്ച് ഇതിനോടകം നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തു. തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ചേർത്തിരുന്നു. എച്ച് 1 എൻ 1 പനി ബാധിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മിയ്‌ക്ക്. ‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം.’ എന്നായിരുന്നു ചിത്രത്തിനൊപ്പം ഭാഗ്യലക്ഷ്മി കുറിച്ചത്.

എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകൾ. അതേസമയം പല സെലിബ്രിറ്റികളും പനി ബാധിച്ചു ചികിത്സയിലാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും, സൂര്യ ഇഷാനും പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാണ്. നടി രചന നാരയണൻ കുട്ടിയും പനി ബാധിച്ച് ആശുപത്രിയിൽ ആയിരുന്നു.
Previous Post Next Post