പാമ്പാടി : AIYF പാമ്പാടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
1992 ബാച്ച് പൂർവ വിദ്യാർത്ഥികളുടെസഹകരണത്തോടെ വെള്ളൂർ ഗവണ്മെന്റ് LP സ്കൂൾ വിദ്യാർത്ഥികൾക്കു ആവശ്യമായ പഠന ഉപകരണങ്ങൾ നൽകി.
ബാഗുകൾ, കുടകൾ, ബുക്കുകൾ, ക്രയോൺസ് തുടങ്ങിയവയാണ് നൽകിയത്.
സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ AIYF കോട്ടയം ജില്ലാ കമ്മറ്റി അംഗം അജീഷ് മട്ടയ്ക്കൽ അധ്യക്ഷനായിരുന്നു. സിപിഐ കോട്ടയം ജില്ലാ കൌൺസിൽ അംഗം സിബി താളികല്ല് യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ ടി അനിൽ കുമാർ, AIYF പാമ്പാടി മേഖലാ പ്രസിഡന്റ് സുരേഷ് തെക്കേക്കര, ബാലവേദി മണ്ഡലം കൺവീനർ
രഞ്ജിത്ത് ജോൺ,
1992 SSLC ബാച്ച് അംഗം ശ്രീ ഋഷിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ദീപ ദിവാകരൻ സ്വാഗതം പറഞ്ഞു... അധ്യാപിക ശ്രീമതി ജോളി നന്ദി അറിയിച്ചു.