നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ചു… യുവാവിന് ദാരുണാന്ത്യം


തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി രാകേഷ് രാജ്(22) ആണ് മരിച്ചത്. ആക്കുളം വെൺപാലവട്ടം മേൽപ്പാലത്തിൽ ആണ് സംഭവം. രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ക്രെയിനു പുറകിൽ ഇടിച്ച് സമീപത്തെ പാലത്തിന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേട്ട പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Previous Post Next Post