കൊച്ചി: മത്സരയോട്ടത്തിൽ കാർ കത്തി നശിച്ചു. കൊച്ചി പനമ്പിള്ളി നഗറിലാണ് മത്സരയോട്ടത്തിൽ കാർ കത്തി നശിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടേരോടെയായിരുന്നു സംഭവം.
തലനാരിഴയ്‌ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ പാലത്തിലിടിച്ചാണ് തീപിടിച്ചത്. രണ്ട് കാറുകളുടെ മത്സരയോട്ടത്തിനിടെയാണ് കാറിന് തീപിടിത്തമുണ്ടായത്. തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്.
അഗ്നിരക്ഷാ സേന എത്തിയാണ് പൂർണമായും തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. സംഭവസ്ഥലത്ത് പോലീസെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. പനമ്പിള്ളി നഗറിൽ കാലങ്ങളായി വാഹനങ്ങളുടെ മത്സരയോട്ടം നടക്കുകയും അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇത് അധികാരികളിലെത്തിച്ചിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.