പുടിന് ആശ്വാസം; റഷ്യയിൽ അട്ടിമറി നീക്കത്തിൽ നിന്നു കൂലിപ്പട്ടാളം പിൻമാറി



 മോസ്ക്കോ : റഷ്യയിൽ വിമത നീക്കത്തിൽ നിന്നു കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് പിൻമാറിയതായി റിപ്പോർട്ടുകൾ. മോസ്ക്കോ ലക്ഷ്യമി ട്ടുള്ള നീക്കത്തിൽ നിന്നു പിൻതിരിയുക യാണെന്ന് വ്യക്തമാക്കി വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ ടെലഗ്രാമി ൽ സന്ദേശം പങ്കിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

പിടിച്ചെടുത്ത റസ്തോവ് നഗരത്തിൽ നിന്നു വാഗ്നർ ഗ്രൂപ്പ് പിൻമാറി. രക്തച്ചൊ രിച്ചിൽ ഒഴിവാക്കാനാ ണ് പിൻമാറ്റമെന്ന് പ്രി ഗോഷിൻ പ്രതികരിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തി യ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്നർ ഗ്രൂപ്പിന്റെ പിൻമാറ്റമെ ന്നാണ് വിവരം. നീക്ക ത്തിൽ നിന്നുള്ള പിൻമാറ്റം വ്യക്തമാക്കി യാണ് പ്രിഗോഷിൻ ടെലഗ്രാം സന്ദേശമെന്ന് രാജ്യാന്തര മാധ്യമങ്ങളു ടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

വാഗ്നർ ഗ്രൂപ്പിനെതിരെ നടപടികൾ ഉണ്ടാകില്ലെ ന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനെതിരെ എടുത്ത കേസുകൾ പിൻവലിക്കും. പ്രിഗോ ഷിൻ ബെലാറൂസി ലേക്ക് പോകും. 

റഷ്യയിലെ വിമത നീക്കങ്ങൾ സംബന്ധിച്ച് പുടിൻ ബെലാറൂസ് പ്രസിഡന്റ് ലുകാഷെ ങ്കോയെ അറിയിച്ചിരു ന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ നേതൃ ത്വത്തിൽ പ്രശ്ന പരി ഹാരത്തിനായുള്ള നീക്കങ്ങൾ സജീവ മായത്. ലുകാഷെങ്കോ മുന്നോട്ടുവച്ച ഒത്തു തീർപ്പ് വ്യവസ്ഥകൾ വാഗ്നർ ഗ്രൂപ്പ് അംഗീക രിച്ചതായാണ് റിപ്പോർ ട്ടുകൾ. 

നേരത്തെ മോസ്ക്കോ ലക്ഷ്യമാക്കി വാഗ്നർ ഗ്രൂപ്പിലെ അയ്യായിര ത്തോളം ആളുകളാണ് നീങ്ങിയത്.


أحدث أقدم