മണർകാട് സെൻ്റ് മേരിസ് ഐ ടി ഐ മികച്ച ബ്ലഡ്‌ ഡോണർ ഓർഗനൈസേഷൻ


 മണർകാട് :-"രക്തദാനം മഹാദാനം " എന്ന ഓർമപ്പെടുത്തലുമായി ലോകമെങ്ങും ജൂൺ 14 രക്തദാതാക്കളുടെ ദിനം ആയി ആചരിക്കുമ്പോൾ, കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്ക് ജില്ലയിലെ ഏറ്റവും മികച്ച **ബ്ലഡ്‌ ഡോണർ ഓർഗനയിസേഷൻ**ആയി *മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐ ടി ഐ* യെ തെരഞ്ഞെടുത്തു         ഏറ്റവും ശ്രേഷ്ഠമായ പങ്കുവയ്ക്കലായ രക്തദാനത്തിലൂടെ ഒരു ജീവൻ നിലനിർത്താൻ കഴിയുന്നതിലൂടെ നിസ്വാർത്ഥമായ സാമൂഹിക സേവനത്തിന്റെ ഭാഗമാകുന്നതിന് മണർകാട് സെൻറ്. മേരിസ് പ്രൈവറ്റ് ഐ ടി ഐ എന്നും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു വരുന്നു. ഐ ടി ഐ റെഡ് റിബൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ കാര്യങ്ങൾ നടന്നു വരുന്നതു        വേൾഡ് ബ്ലഡ്‌ ഡോണേർസ് ഡേയോട് അനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്ക് സങ്കടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ ഏറ്റവും മികച്ച ഓർഗനൈസേഷനുള്ള അവാർഡ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ മണർകാട് സെൻറ് മേരിസ് ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പിന് നൽകി. ചടങ്ങിൽ കോട്ടയം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉഷ വി കെ, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. രതീഷ്, ക്വാഷ്യാലിറ്റിഡെപ്യൂട്ടി സുപ്രണ്ട് ഡോ. സാം ക്രിസ്റ്റി, നഴ്സിംഗ് സുപ്രണ്ട് ശ്രീമതി. തെരേസ ജോർജ്, സെൻറ് മേരിസ് ഐ ടി ഐ യെ പ്രതിനിധീകരിച്ച് ഐ ടി ഐ സെക്രട്ടറി ശ്രീ. ബെന്നി ടി ചെറിയാൻ, റെഡ് റിബൺ ക്ലബ് പ്രോഗ്രാം ഓഫീസർ ശ്രീമതി. ബീന കെ ജി എന്നിവർ പങ്കെടുക്കുത്തു.
أحدث أقدم