കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മലയാളി അദ്ധ്യാപിക അന്തരിച്ചു
Jowan Madhumala0
കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അദ്ധ്യാപികയായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി പ്രിൻസി സന്തോഷാണ് മരിച്ചത്. രോഗ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തകഴി പുതുപ്പറമ്പ് സ്വദേശി വർഗീസ് ഇയ്യോ ഭർത്താവാണ്. മക്കൾ; ഷോൺ, അയേണ.