വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു ; തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്



 ചെന്നൈ  : വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പി ക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്. 
ഡിജിപി റാങ്കിലുള്ള രാജേഷ് ദാസ് കുറ്റക്കാ രനാണെന്ന് കോടതി വിധിച്ചു. വില്ലുപുരം സിജെഎം കോടതിയു ടേതാണ് വിധി.

ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി ആയിരുന്നു രാജേഷ് ദാസ്. നിലവില്‍ സസ്പെന്‍ഷനിലാണ് ഇയാൾ. 2021ലാണ് സംഭവം. കാറില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെ ന്നാണ് പരാതിക്കാ രിയുടെ ആരോപണം.

 2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാര ണത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമിക്ക് സുരക്ഷയൊ രുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി യെന്നതാണ് ഇയാൾ ക്കെതിരെയുള്ള പരാതി.

മാർച്ചിൽ ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ഏറ്റെടുത്തു. 

സെൻട്രൽ സോണിലെ അന്നത്തെ ഇൻസ്‌പെ ക്ടർ ജനറൽ, തിരുച്ചി റേഞ്ചിലെ മുൻ ഡെപ്യൂ ട്ടി ഇൻസ്‌പെക്ടർ ജനറൽ, ഓട്ടോമേഷൻ സൂപ്രണ്ട്, ആസ്ഥാന ത്തെ മുൻ ഡെപ്യൂട്ടി കമ്മീഷണർ എന്നിവർ ക്കെതിരെയാണ് നടപടി യെടുക്കാനും ആവശ്യ മുയർന്നിരുന്നു.


Previous Post Next Post