നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ദുരന്തമായി പര്യവസാനിച്ച അന്തർവാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങൾ തീരത്ത് എത്തിച്ചു. പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്റെ ബാക്കിപത്രം ലോകം കാണുന്നത്. അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.
അപകടസ്ഥലം മാപ്പ് ചെയ്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് ചീഫ് ഇൻവെസ്റ്റിഗേറ്റർ ക്യാപ്റ്റൻ ജേസൺ ന്യൂബവർ പറഞ്ഞു.അന്തിമ റിപ്പോർട്ട് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് നൽകുമെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.